കർക്കടക കഞ്ഞി
ശുദ്ധീകരണത്തിന്റെ കാലഘട്ടമാണ് കർക്കടകം. കർക്കടക മാസത്തിൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനുതകുന്ന മരുന്നുകഞ്ഞി (കർക്കടക കഞ്ഞി) സേവിക്കുന്നത് ഒരു വർഷം ഫലം ചെയ്യുമെന്നാണ് ആയുർവേദം പറയുന്നത്. ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ ഒരു പരിധി വരെ നീക്കം ചെയ്യാനും കർക്കടക കഞ്ഞി ഫലപ്രദമാണ്. കർക്കടക കഞ്ഞി കഴിക്കുമ്പോൾ കഴിവതും മാംസഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. കർക്കടക കഞ്ഞി ഏഴ് ദിവസം അല്ലെങ്കിൽ 14 ദിവസം, 21 ദിവസം, 28 ദിവസം എന്നിങ്ങനെ സേവിക്കണമെന്നതാണ് നിഷ്ഠ. പഥ്യമൊന്നുമില്ലാതെയും ഉപയോഗിക്കാം.
Santhigiri Online
Santhigiri Online
ingredients please
ReplyDelete